എം​സി റോ​ഡി​ൽ ബൈ​ക്ക് മറിഞ്ഞു ബാ​ല​രാ​മ​പു​രം സ്വദേശി മ​രി​ച്ചു

കൊ​ട്ടാ​ര​ക്ക​ര: ബൈ​ക്ക് റോ​ഡ​രി​കി​ലെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി യു​വാ​വ് മ​രി​ച്ചു. എം​സി റോ​ഡി​ൽ ഇ​ഞ്ച​ക്കാ​ട് ഞാ​യ​റാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.
ബാ​ല​രാ​മ​പു​രം തെ​ക്കേ​ക്കു​ളം റോ​ഡി​ൽ ഹാ​ഷിം മ​ൻ​സി​ലി​ൽ ഷം​സു​ദ്ദീ​ന്‍റെ മ​ക​ൻ അ​ൽ​ത്താ​ഫ് (23)ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി അ​ബ്ദു​വി​നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മൂ​ന്നാ​റി​ൽ വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യി മ​ട​ങ്ങും വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. അ​ൽ​ത്താ​ഫ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് മ​ഴ​യി​ൽ റോ​ഡി​ൽ തെ​ന്നി നി​യ​ന്ത്ര​ണം വി​ടു​ക​യും റോ​ഡി​ന്‍റെ എ​തി​ർ​വ​ശ​ത്തെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യു​മാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ൽ​ത്താ​ഫി​നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ച​യോ​ടെ മ​രി​ച്ചു.

Leave A Reply