‘ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍’ ചിത്രത്തിൻറെ ഓഡിയോ, ട്രെയിലര്‍ റിലീസ് ഇന്ന് 

പുതുമുഖം അഖില്‍ പ്രഭാകർ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍’. സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, ബിജു കുട്ടന്‍, ദിനേശ് പണിക്കര്‍, നോബി, സുബി സുരേഷ്, വിഷ്ണു പ്രിയ, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാമി, സോനു എന്നിവരാണ് നായികമാർ.

ചിത്രത്തിൻറെ ഓഡിയോ, ട്രെയിലര്‍ റിലീസ് ഇന്ന് നടക്കും.ഇന്ന് വൈകുന്നേരം  6.30 ന് കൊച്ചി കലൂര്‍ ഐ.എം.എ ഹാളില്‍ ജനപ്രിയ നായകന്‍ ദിലീപ് മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ വച്ചാകും ചിത്രത്തിലെ ഗാനങ്ങളുടെയും ട്രെയിലറിന്റെയും പ്രകാശനം നിര്‍വഹിക്കുക.

Leave A Reply