തൃശ്ശൂര്‍:  റെയില്‍വേയിലെ സാങ്കേതിക വിഭാഗങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് 4.75 ലക്ഷം പെണ്‍കുട്ടികള്‍ അപേക്ഷിച്ചതായി റിപ്പോർട്ടുകൾ . അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്‌നിഷ്യന്‍ തസ്തികകളിലേക്കാണ് പെണ്‍കുട്ടികളുടെ പ്രവാഹം . കേരളത്തില്‍ നിന്നും 22,799 ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ചിട്ടുണ്ട് .

ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ അപേക്ഷ സമർപ്പിച്ചിരിക്കുന്നത് ബിഹാറില്‍നിന്നാണ് – 72,817 പേര്‍. മൊത്തം അപേക്ഷകരില്‍ 42.82 ലക്ഷം ആണ്‍കുട്ടികളും 98 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ് . ആദ്യമായിട്ടാണ് റെയില്‍വേയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലിയിൽ പരിഗണ ലഭിക്കുന്നത്.

Leave a comment