പറവൂർ: പറവൂർ-ആലുവ റോഡിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് എട്ടു പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ പറവൂർ ഗവണ്മെന്റ് ആശുപത്രിയിലും ചാലാക്ക മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Leave a comment