മ​ത്സ്യ​ ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ല്‍ സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​ത് നി​ശ​ബ്ദ വി​പ്ല​വം: മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ

കൊല്ലം: സം​സ്ഥാ​ന​ത്ത് മ​ത്സ്യ ഉ​ത്പാ​ദ​ന പ​രി​പാ​ല​ന മേ​ഖ​ല​യി​ല്‍ ന​ട​ക്കു​ന്ന​ത് നി​ശ​ബ്ദ വി​പ്ല​വ​മാ​ണെന്ന് ​മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ.ക​ഴി​ഞ്ഞ വ​ര്‍​ഷം മ​ത്സ്യ​സ​മ്പ​ത്തി​ല്‍ ര​ണ്ട് ല​ക്ഷം ട​ണ്ണിന്‍റെ വ​ര്‍​ധ​ന ഉ​ണ്ടാ​യെ​ന്നും,ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യ​സ​മ്പ​ത്ത് വ​രു​ന്ന ഒ​രു വ​ര്‍​ഷ​ക്കാ​ലം​കൊ​ണ്ട് ഇ​ര​ട്ടി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ന​ട​ന്നു വ​രി​ക​യാണെന്നും നി​ല​വി​ല്‍ 1.98 ല​ക്ഷം ട​ണ്‍ മ​ത്സ്യ​ങ്ങ​ളാ​ണ് ഉ​ള്‍​നാ​ട​ന്‍ ജ​ലാ​യ​ശ​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കു​ന്നതെന്നും മ​ന്ത്രി പറഞ്ഞു .
മ​ത്സ്യ​വി​ത്ത് ഉ​ത്പാ​ദ​ന പ​രി​പാ​ല കേ​ന്ദ്ര​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍- ലൈ​സ​ന്‍​സ് വി​ത​ര​ണോ​ദ്ഘാ​ട​നം തേ​വ​ള്ളി​യി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

Leave A Reply