മാലിന്യസംസ്കരണ- നിയന്ത്രണത്തിൽ മികവുറ്റ പ്രവർത്തനത്തിലൂടെ മാതൃകയാകുകയാണ് കടയ്ക്കൽ പഞ്ചായത്ത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ മാനദണ്ഡ പ്രകാരമുള്ള ആധുനിക മാലിന്യ സംസ്‌കരണ രീതികൾ പിന്തുടരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമാണിത്.മാലിന്യസംസ്‌കരണത്തിനായി നൂതന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള സാഹചര്യമാണ് മാതൃകാ പഞ്ചായത്ത് പദവിയിലൂടെ ലഭ്യമായത്.

നിലവിൽ ശുചിത്വമിഷന്റെ സഹായത്തോടെ 4.5 കോടി രൂപയുടെ മാലിന്യ നിർമാർജന-നിയന്ത്രണ സംവിധാനങ്ങളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. എല്ലാ വാർഡുകളിലും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി മെറ്റീരിയൽ കളക്ഷൻ സെന്ററുകളും തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ എസ് ബിജു പറഞ്ഞു.

Leave a comment