നീണ്ടകരയിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ വള്ളങ്ങൾ കൂട്ടിയിടിച്ചു.മറിഞ്ഞ വള്ളത്തിലുണ്ടായിരുന്ന പുത്തൻതുറ സ്വദേശികളായ രണ്ട് തൊഴിലാളികളെ പരിക്കുകളോടെ രക്ഷപ്പെടുത്തി.വള്ളത്തിലുണ്ടായിരുന്ന ജയൻ, മോഹി എന്നിവരെ മറൈൻ എൻഫോഴ്സ്മെന്റ‌് പരിക്കുകളോടെ കരയ്ക്കെത്തിച്ചു.നീണ്ടകര അഴിയുടെ പടിഞ്ഞാറുഭാഗത്ത‌് വെള്ളിയാഴ്ച രാവിലെ 7.30നായിരുന്നു അപകടം.പരിക്കേറ്റ രണ്ട് തൊഴിലാളികളെ നീണ്ടകര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a comment