‘വൈറസ്’ സിനിമയുടെ റിലീസ് ഇന്ന് ; ‘വൈറസ് ഒരു സര്‍വൈവല്‍ ത്രില്ലർ : ആഷിക് അബു

കൊച്ചി : കേരളത്തില്‍ വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ‘വൈറസ്’ സിനിമയുടെ റിലീസ് നീട്ടി വയ്ക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ സംവിധായകന്‍ ആഷിക് അബു തള്ളി. ‘വൈറസ് ഒരു സര്‍വൈവല്‍ ത്രില്ലറാണ്.

ഒരിക്കല്‍ നമ്മള്‍ അതിജീവിച്ചു. ഇനിയും നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. ഇന്ന് മുതല്‍ തീയേറ്ററുകളില്‍’, ആഷിക് ഇന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം വ്യകതമാക്കി. കേരളത്തില്‍ കഴിഞ്ഞ ആഴ്ചയാണ് വീണ്ടും നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Leave A Reply