മനുഷ്യന്റെ വായയുടെ ആകൃതിയിലുള്ള പഴ്‌സ്; സോഷ്യല്‍ മീഡിയയില്‍ വൈറൽ

ഒരു മനുഷ്യന്റെ വായയുടെ ആകൃതിയിലുള്ള പഴ്‌സ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വാ പൊളിച്ച് അതിലേക്ക് നാണയത്തുട്ടുകള്‍ ഇടുന്നതും, നിറയെ പല്ലുകളുള്ള വായില്‍ നിന്ന് നാണയത്തുട്ടുകള്‍ തിരികെ കുലുക്കി ഇടുന്നതുമായ വീഡിയോ ആണ് വൈറലാകുന്നത്. ക്ലീന്‍ ഷേവ് ചെയ്തിട്ടുള്ള ഒരു യുവാവിന്റെ ചുണ്ടും താടിയും ഉള്‍പ്പെടുന്ന ഷേപ്പാണ് പഴ്‌സിന്.

ജപ്പാന്‍കാരനായ ഒരു ഡിജെയുടെ ബുദ്ധിയിലാണ് വായയുടെ ആകൃതിയിലുള്ള പഴ്‌സ് രൂപം കൊണ്ടത്. രണ്ടു മാസം കൊണ്ടാണ് അദേഹം ഈ പഴ്‌സ് ഉണ്ടാക്കിയത്. എന്നാല്‍ ഈ ‘പഴ്‌സ്’ ഉണ്ടാക്കിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്താന്‍ അദേഹം തയാറായില്ല.

പഴ്‌സിന്റെ വ്യത്യസ്തയാണ് സോഷ്യല്‍ മീഡിയയിൽ വൈറലാകാൻ കാരണം. എന്നാല്‍ ഇത് ഉപയോഗിക്കാന്‍ അരോചകമാകുന്നുവെന്നാണ് കൂടുതല്‍ പേരുടെയും അഭിപ്രായം. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഇതുവരെ 13.8 മില്യണ്‍ പേര്‍ കണ്ടുകഴിഞ്ഞു. പഴ്‌സ് വൈറലായതോടെ ഇത് വില്‍ക്കാനില്ലെന്ന് ഉടമ അറിയിച്ചു.

Leave A Reply