തൃശൂരിൽ ഫുൾ ജാർ സോഡക്ക് ആരാധകർ കൂടി

തൃശൂർ : ശീതള പാനീയ വിപണിയിലും നവമാധ്യമങ്ങളും ഫുൾ ജാർ സോഡാ തരംഗമായതിനെത്തുടർന്ന് തൃശൂർ ജില്ലയിലും ഫുൾ ജാർ സോഡക്ക് ആരാധകർ കൂടി. ഇപ്പോൾ മേളകുലപതി പെരുവനം കുട്ടൻ മാരാർ ഫുൾ സോഡാ കുടിക്കുന്ന വീഡിയോയാണ് നവമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശീതളപാനീയ വിപണിയെ കീഴടക്കിയ ഫുൾ സോഡായുടെ രുചിനുകരാൻ യുവാക്കളെക്കാൾ കൂടുതലായി മുതിർന്നവർ എത്തുന്നതും വിപണി ഫുൾ ജാർ സോഡാ കീഴടക്കിയതിനു തെളിവാണ്. പൂരത്തിലെ പ്രധാന ചടങ്ങായ ഇലഞ്ഞിത്തറ മേളത്തിന് നേതൃത്വം നൽകുന്ന കുട്ടൻമാരാർ നവമാധ്യമങ്ങളിലൂടെയാണ് ഫുൾ ജാർ സോഡയെ പറ്റി അറിയുന്നതും തുടർന്ന് രുചിക്കാൻ മുതിർന്നതും. മറ്റു ശീതളപാനീയങ്ങളും വേറിട്ട് നിൽക്കുന്നതാണ് ഫുൾ ജാർ സോഡയുടെ രുചി എന്നാണ് ജനങളുടെ അഭിപ്രായം.

Leave A Reply