ഡൽഹി :  അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് യോഗയിലെ പാഠങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയു അനിമേഷന്‍ വീഡിയോ വീണ്ടും വൈറലാകുന്നു . ആദ്യഘട്ടത്തിൽ ത്രികോണാസന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച മോദി ഇപ്പോൾ തടാസനത്തിന്‍റെ വീഡിയോയാണ് പുതിയതായി പങ്കുവെച്ചിരിക്കുന്നത്.

തടാസനത്തിന്റെ ഗുണഫലങ്ങള്‍ വിശദമാക്കുകയാണ് വീഡിയോയിലൂടെ . തടാസനം ചെയ്യുന്നതിലൂടെ മറ്റ് പല ആസനങ്ങളും അനായാസം ചെയ്യാനാകുമെന്നും മോദി വ്യക്തമാക്കുന്നു .

ത്രികോണാസനത്തിന്റെ 3ഡി അനിമേറ്റഡ്‌ വീഡിയോയാണ്‌ മോദി ബുധനാഴ്ച ജനങ്ങൾക്കായി പങ്കുവെച്ചത്. ജൂണ്‍ 21ന്‌ 2019ലെ യോഗാദിനം നമ്മള്‍ അടയാളപ്പെടുത്തും. യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കണം .മറ്റുള്ളവരെ അതിനായി പ്രചോദിപ്പിക്കാനും ഞാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയാണെന്നും യോഗയുടെ ഗുണങ്ങള്‍ അതിഗംഭീരമാണെന്നും മോദി ട്വീറ്റ്‌ ചെയ്‌തു.

 

Leave a comment