കലാപരമായ നഗ്നത പോലും സെന്‍സര്‍ ചെയ്യുന്നു; ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് നഗ്നരായി പ്രതിഷേധം

നഗ്നത സെന്‍സര്‍ ചെയ്യുന്നതിനെതിരെ ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് പ്രതിഷേധം. കലാപരമായ നഗ്നത പോലും സെന്‍സര്‍ ചെയ്യപ്പെടുന്നുവെന്നും പുരുഷന്റെ മുലഞെട്ടുകള്‍ സെന്‍സര്‍ ചെയ്യപ്പെടുന്നില്ലെന്നും ആരോപിച്ചാണ് പ്രതിഷേധം.

ന്യൂയോര്‍ക്കിലെ ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് കഴിഞ്ഞ ദിവസമായിരുന്നു പ്രതിഷേധം. ഇവിടെയെത്തിയ പ്രതിഷേധക്കാര്‍ വസ്ത്രങ്ങള്‍ ഊരിമാറ്റി. ഫെയ്‌സ്ബുക്കിന്റെ നയങ്ങളോടുള്ള പരിഹാസം എന്ന രീതിയിൽ പുരുഷന്റെ മുലഞെട്ടിന്റെ ചിത്രംകൊണ്ട് സ്ത്രീകൾ മാറിടങ്ങള്‍ മറച്ചു. പുരുഷന്റെ മുലഞെട്ടിന്റെ വലിയ ചിത്രവും അവര്‍ ഉയര്‍ത്തിപ്പിടിച്ചു.

‘വീ ദ നിപ്പിള്‍’ എന്നപേരില്‍ അറിയപ്പെടുന്ന പ്രതിഷേധ സമരം അമേരിക്കന്‍ കലാകാരനായ സ്‌പെന്‍സര്‍ ട്യൂണിക്കും ‘നാഷണല്‍ കോഅലീഷന്‍ എഗെയ്ന്‍സ്റ്റ് സെന്‍സര്‍ഷിപ്പും’ ചേര്‍ന്നാണ് സംഘടിപ്പിച്ചത്. ‘ഗ്രാബ് ദം ബൈ ദ ബാലറ്റ്’ എന്ന സംഘടനയും പ്രതിഷേധത്തില്‍ പങ്കാളികളായി. കലാപരമായ നഗ്നത സെന്‍സര്‍ ചെയ്യുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നത് എന്ന് സംഘടന പറയുന്നു. മാതൃദിനത്തിനായി തയാറാക്കിയ ചിത്രംപോലും ഇങ്ങനെ നീക്കപ്പെട്ടുവെന്നും പരാതിയുണ്ട്.

Leave A Reply