അന്നും ഇന്നും ഈ സിനിമയുടെ രാഷ്ടീയത്തോട് തനിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കി ഹരീഷ് പേരടി

മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്എന്ന ചിത്രത്തില്‍ മികച്ച കഥാപാത്രമാണ് ഹരീഷ് പേരടിക്ക് ലഭിച്ചത്. അതിന് ശേഷം നിരവധി സൗഭാഗ്യങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇപ്പോഴിതാ, അന്നും ഇന്നും ഈ സിനിമയുടെ രാഷ്ടീയത്തോട് തനിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കി ഹരീഷ് പേരടി. കഴിഞ്ഞ ദിവസം മുരളി ഗോപി സമൂഹമാധ്യമത്തില്‍ പങ്കു വച്ച ഒരു പോസ്റ്റിന് മറുപടിയായാണ് ഹരീഷിന്റെ തുറന്നെഴുത്ത്.

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

നല്ല തിരക്കഥകളില്‍ ഒന്ന് തന്നെയാണ് LRL അതില്‍ ഒരു അഭിപ്രായ വിത്യാസവുമില്ലാ… അതു കൊണ്ടു തന്നെയാണ് മുന്‍കൂട്ടി തിരക്കഥ വായിച്ച് ആ കഥാപാത്രത്തിന് വേണ്ട ഹോം വര്‍ക്കുകള്‍ ചെയത് അത് അവതരിപ്പിച്ചത്. വ്യക്തിപരമായി ഈ സിനിമ എനിക്ക് ഒരു പാട് സൗഭാഗ്യങ്ങള്‍ തന്നിട്ടുണ്ടെങ്കിലും. പക്ഷെ ഒരു സത്യം പറയട്ടെ അന്നും ഇന്നും ഈ സിനിമയുടെ രാഷ്ടീയത്തോട് എനിക്ക് ഒരു യോജിപ്പുമില്ല. പ്രത്യേകിച്ചും തിരഞ്ഞെടുപ്പില്‍ ഇടുതുപക്ഷം പരാജയപ്പെട്ട നില്‍ക്കുന്ന ഈ സമയത്ത്. സംഘ ഫാസിസത്തിനു വേണ്ടി ഈ സിനിമയുടെ തിരകഥാകൃത്ത് ഇത്തരം പോസ്റ്റുകളിലൂടെ നടത്തുന്ന ബുദ്ധിപരമായ വ്യായാമത്തെ എതിര്‍ക്കുക എന്നുള്ളത് എന്റെ രാഷ്ട്രീയ ഉത്തരവാദിത്വമാണെന്ന് കുടി ഞാന്‍ വിശ്വസിക്കുന്നു… ഒരു മഹാപ്രളയത്തില്‍ ഏതെക്കയോ തന്തമാര്‍ ഏതെക്കൊയോ മക്കളെ രക്ഷിച്ച ഒരു ചിത്രം നമ്മുടെ മുന്നിലുണ്ടായിട്ടും ‘ നിന്റെ തന്തയല്ലാ എന്റെ തന്താ ‘…. എന്നെഴുതാനുള്ള ആ മനകട്ടിക്കു മുന്നില്‍ നല്ല നമസ്‌കാരം…

Leave A Reply