പരിസ്ഥിതി ദിനത്തിൽ സൈക്കിൾ യാത്ര നടത്തി തിരുവനന്തപുരം മേയർ വികെ പ്രശാന്ത്

തിരുവനന്തപുരം:  ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകാനായി തിരുവനന്തപുരം മേയർ വികെ പ്രശാന്ത് സ്വീകരിച്ചത് സൈക്കിൾ യാത്രയാണ് . രാവിലെ ഔദ്യോഗിക വാഹനം ഉപേഷിച്ച് വീട്ടിൽ നിന്നും ഇറങ്ങിയ അദ്ദേഹം കഴക്കൂട്ടത്ത് നിന്നും ആദ്യം യാത്ര ചെയ്തത് കെഎസ്എആർടിസി ബസ്സിലായിരുന്നു . തുടർന്ന് ഉള്ളൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം നഗരസഭാ ആസ്ഥാനത്തേക്ക് എത്തിച്ചേരാൻ സൈക്കിളാണ് ഉപയോഗിച്ചത് .

സൈക്കിളുകൾ ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുകയെന്നത് കൂടിയാണ് ലക്ഷ്യമെന്നും ഇതിനായി പ്രത്യേക വാക്കിങ് സോണുകളും സൈക്കിൾ പാതകളും നിര്മിക്കണമെന്നും മേയ‍ർ പറഞ്ഞു.

Leave A Reply