വിയറ്റ്നാം: പഴമയെ നിലനിർത്താൻ പുല്ലുകൊണ്ടുള്ള സ്‌ട്രോയുമായി ഒരു വിയറ്റ്നാമുകാരൻ. സ്ട്രോ നിര്‍മ്മാണ കമ്പനിയായ ഒങ് ഹട്ട് കോയുടെ ഉടമയാണ് ട്രാന്‍ മിന്‍ ടിന്‍. പ്ലാസ്റ്റികിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന ലക്ഷ്യത്തിലാണ് ഇദ്ദേഹത്തിന്റെ ചിന്തയില്‍ ഇങ്ങനെയൊരു ആശയം ഉടലെടുത്തത്. പുല്ലുകൊണ്ടുള്ള സ്ട്രോകൾ.

തെക്ക് പടിഞ്ഞാറന്‍ വിയറ്റ്‌നാമിലെ മെക്കോങ്ങ് ഡെല്‍റ്റ പ്രദേശത്തു കാണപ്പെടുന്ന പുല്ലില്‍ നിന്നുമാണ് ഇദ്ദേഹം സ്‌ട്രോ നിര്‍മ്മിച്ചത്. ഈ പുല്ല് സ്‌ട്രോയുടെ രൂപത്തില്‍ തന്നെയാണുള്ളത്. അതിനാല്‍ തന്നെ സ്‌ട്രോയായി ഉപയോഗിക്കാന്‍ എളുപ്പമാണ്. പച്ചയായും ഉണങ്ങിയും ഇത് വിപണിയില്‍ എത്തിക്കുന്നു. 20 സെന്റി മീറ്റര്‍ നീളമായിരിക്കും ഇതിനുണ്ടാവുക.

പച്ച പുല്ലുകൊണ്ടുള്ള സ്‌ട്രോ എയര്‍ടൈറ്റ് ബാഗിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഏകദേശം രണ്ടാഴ്ചയോളം ഉപയോഗിക്കാം. കൂടുതല്‍ കാലം സ്‌ട്രോ ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ ഉപ്പുവെള്ളത്തിലിട്ട് ചൂടാക്കി ഉണക്കി സൂക്ഷിച്ചാല്‍ മതി. ഉണങ്ങിയ സ്‌ട്രോയാണെങ്കില്‍ 6 മാസത്തോളം കേടുവരാതെ ഉപയോഗിക്കാം.

Leave a comment