ജ​യിം​സ് ബോ​ണ്ട് ചി​ത്ര​ത്തി​ന്‍ സെ​റ്റി​ൽ സ്ഫോ​ട​നം; ഒരാൾക്ക് പരിക്ക് 

ല​ണ്ട​ൻ: ജ​യിം​സ് ബോ​ണ്ട് പ​ര​ന്പ​ര​യി​ലെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​ണ സെ​റ്റി​ൽ സ്ഫോ​ട​നം. ബ്രി​ട്ട​നി​ലെ പൈ​ൻ​വു​ഡ് സ്റ്റു​ഡി​യോ​യി​ലായിരുന്നു സ്ഫോടനം ഉണ്ടായത്. സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ​ക്കു പ​രി​ക്കേറ്റു. സ്റ്റേ​ജ്  പൂർണമായും ത​കർന്നു.

മൂ​ന്നു ത​വ​ണ​യാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ഒ​രു സ്റ്റ​ണ്ട് സീ​ൻ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെയായിരുന്നു അപകടം. ത​ക​ർ​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ പെ​ട്ടാ​ണ് ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റ​ത്.

ബോ​ണ്ട് പ​ര​ന്പ​ര​യി​ലെ പു​തി​യ ചി​ത്ര​ത്തി​ൽ ഡാ​നി​യ​ൽ ക്രെ​യ്ഗാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Leave A Reply