തന്റെ ഗാനങ്ങൾ പണം വാങ്ങി പാടിയാൽ വിഹിതം വേണം; ഇളയരാജയുടെ ആവശ്യം അംഗീകരിച്ച് കോടതി

ചെന്നൈ: ഇളയരാജയുടെ ഗാനങ്ങൾ അനുമതിയില്ലാതെ വേദികളിൽ പാടുന്നതും ഓൺലൈൻ മാധ്യമങ്ങൾ, ടി.വി. ചാനലുകൾ, എഫ്.എം. റേഡിയോ തുടങ്ങിയവയിൽ ഉപയോഗിക്കുന്നതും മദ്രാസ് ഹൈക്കോടതി തടഞ്ഞു.

ഇതുസംബന്ധിച്ച് ഇളയരാജയുടെ ഹർജി പരിഗണിച്ച കോടതി നേരത്തേ താത്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച ഹർജി വീണ്ടും പരിഗണിച്ച ജസ്റ്റിസ് അനിത സുമന്താണ് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇളയരാജ നിർദേശിച്ചിട്ടുള്ള സ്ഥാപനങ്ങൾ ഒഴികെയുള്ളവർ പ്രത്യേകം അനുമതി വാങ്ങാതെ അദ്ദേഹത്തിന്റെ പാട്ടുകൾ ഉപയോഗിക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്.

താൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ പണം വാങ്ങി പാടിയാൽ ഗായകർ ആനുപാതികതുക നൽകണമെന്ന് ആവശ്യപ്പെട്ട് ഇളയരാജ രംഗത്തുവന്നിരുന്നു. താൻ സംഗീതം നൽകുന്ന പാട്ടു പാടി ലഭിക്കുന്ന പണത്തിന്റെ ഒരു പങ്ക് തനിക്കും അവകാശപ്പെട്ടതാണെന്നാണ് ഇളരാജയുടെ നിലപാട്. സൗജന്യമായി പാടുന്നവരിൽനിന്നു പണം ആവശ്യപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Leave A Reply