കക്ഷി: അമ്മിണിപ്പിള്ളളുടെ ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങും

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമായ കക്ഷി: അമ്മിണിപ്പിള്ളളുടെ ട്രെയ്‌ലർ ഇന്ന് വൈകിട്ട് ആറ് മണിക്ക് പുറത്തിറങ്ങും. നടൻ നിവിൻ പോളിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിടുന്നത്.ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കക്ഷി: അമ്മിണിപ്പിള്ള .ചിത്രത്തിൽ നായികയായി അശ്വതി മനോഹരനാണ് എത്തുന്നത്. സനിലേഷ് ശിവനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രം നിര്‍മിക്കുന്നത്.

Leave A Reply