ചേർത്തലയുടെ സമഗ്രവികസനമാണ് ലക്ഷ്യംവെക്കുന്നത് – മന്ത്രി പി.തിലോത്തമൻ

ചേർത്തല: ചേർത്തലയുടെ സമഗ്രവികസനമാണ് ലക്ഷ്യംവെക്കുന്നതെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു . കഴിഞ്ഞ ഏതാനും വർഷങ്ങളായി അതിശയിപ്പിക്കുന്ന വികസന പ്രവർത്തനങ്ങളാണ് ചേർത്തലയിലുണ്ടാകുന്നത്. ഇത് അതേ വേഗത്തിൽ തന്നെ തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു . പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നൂതന സംരംഭങ്ങളെ നാട്ടിലേക്കാകർഷിക്കാനുള്ള ശ്രമങ്ങൾ നടത്തും. മെട്രോ ചേർത്തലയിലേക്ക്‌ നീട്ടുന്നതിനും ചേർത്തല-കോടിമത പാത യാഥാർഥ്യമാക്കുന്നതിനുമുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Leave A Reply