ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ്; മോട്ടോര്‍ വാഹന വകുപ്പ് പിഴയായി ഈടാക്കിയത് 1 കോടി 52 ലക്ഷം രൂപ

കൊല്ലം: അന്തര്‍ സംസ്ഥാന ബസുകളുടെ ചട്ടലംഘനം കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിലൂടെ പിഴയായി ഈടാക്കിയത് 1 കോടി 52 ലക്ഷം രൂപ. 4651 അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ നടപടിയെടുത്തു. 271 ബുക്കിങ് ഓഫീസുകള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.

കല്ലട ബസിൽ യാത്രക്കാർക്കു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് അന്തർസംസ്ഥാന ബസുകൾക്കെതിരെ നടപടി ആരംഭിച്ചത്. ചട്ടലംഘനം കണ്ടെത്താന്‍ നടത്തിയ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിലൂടെ പിഴയായി ഈടാക്കിയത് 1 കോടി 52 ലക്ഷം രൂപയാണ്.  4651 അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ നടപടിയെടുത്തു. 271 ബുക്കിങ് ഓഫീസുകളള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.

ചട്ടങ്ങള്‍ ലംഘിക്കില്ലെന്ന് ബസ് ഉടമകള്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിക്ക് രേഖാമൂലം ഉറപ്പ് നല്‍കി. കോൺടാക്ട് കാരിയേജ് പെർമിറ്റ് ഉള്ള ബസ്സുകൾ നിയന്ത്രണങ്ങളില്ലാതെ ആളുകളെ കയറ്റുകയും ചരക്ക് നീക്കം നടത്തുകയും ചെയ്തിരുന്നു. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ നിരവധി ചട്ട ലംഘനങ്ങൾ ആണ് കണ്ടെത്തിയിരുന്നത്.

അതിനിടെ അന്തഃസംസ്ഥാന ബസ്സുകളിൽ നടത്തുന്ന പരിശോധനയിൽ പ്രതിഷേധിച്ച് ബസ്സുടമകൾ പണിമുടക്കുമായി രംഗത്തെത്തിയിരുന്നു. ചട്ടലംഘനം നടത്തുന്ന ബസുകൾക്കെതിരെ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് പരിശോധന വരും ദിവസങ്ങളിലും തുടരും.

Leave A Reply