തെര. കമ്മീഷന്‍ അംഗം ലവാസയുടെ വിയോജിപ്പ് ; ബിജെപി ഇലക്ഷൻ കമ്മീഷനെ വിഭജിക്കുന്നുവെന്ന് സുര്‍ജേവാല

ഡൽഹി : രാജ്യത്ത് സമ്മതി ദാനവകാശം സുതാര്യമായി ഉറപ്പ് വരുത്തേണ്ട തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി വിഭജിക്കുകയാണെന്ന് കോണ്‍ഗ്രസ്. ജനാധിപത്യത്തിലെ കറുത്ത ദിനമാണ് ഇപ്പോഴത്തേത്. ‘ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നത് മോദി സര്‍ക്കാരിന്‍റെ മുഖമുദ്രയാണെനന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

ഇലക്ഷൻ കമ്മീഷന്റെ യോഗങ്ങൾ ബഹിഷ്‌ക്കരിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം അശോക് ലവാസയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു സുര്‍ജേവാല. ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ലവാസയുടെ വിയോജിപ്പ് കമ്മീഷന്‍ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്‍റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ തുടർന്നുള്ള യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അശോക് ലവാസ. പ്രധാനമായും രണ്ട് പരാതികളിലാണ് അശോക് ലവാസ വിയോജിപ്പ് ആരോപിച്ചത് .ആദ്യത്തേത് ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് രാഹുൽ ഗാന്ധി മത്സരിക്കാൻ തെരഞ്ഞെടുത്തതെന്ന മോദിയുടെ പരാമർശത്തിലും രണ്ടാമത്തേത് പുൽവാമയ്ക്ക് തിരിച്ചടി നൽകിയവർക്ക് വോട്ട് നൽകണമെന്ന പ്രസ്താവനയിലുമാണ് ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചത്. ഈ സാഹചര്യത്തിൽ
‘ജനാധിപത്യ സംവിധാനത്തിന്‍റെ മറ്റൊരു കറുത്ത ദിനം കൂടി ‘എന്നുള്ളതായിരുന്നു രൺദീപ് സിങ് സുർജേവാലയുടെ ആരോപണം .

Leave A Reply