അച്ഛനെ പിന്നിലിരുത്തി ബൈക്കോടിച്ചു ; പതിനൊന്നുകാരൻ മോട്ടോർവാഹന വകുപ്പിന്റെ പിടിയിൽ

ചെങ്ങന്നൂർ: അച്ഛനെ പിന്നിലിരുത്തി ബൈക്കോടിച്ച പതിനൊന്നുകാരനെ മോട്ടോർവാഹന വകുപ്പ് സംഘം പിടികൂടി. അമിതവേഗതയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് ബൈക്ക് ഓടിപ്പിച്ചതിന് അച്ഛനെതിരേ പോലീസ് കേസെടുക്കുകയും ഇയാളുടെ ലൈസൻസ് മരവിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു . വെള്ളിയാഴ്ച വൈകീട്ട് വെൺമണി കല്യാത്ര റോഡിലാണ് സംഭവം നടന്നത്.

മോട്ടോർവാഹന വകുപ്പിന്റെ പരിശോധനാസംഘം കല്യാത്രയിൽ നിൽക്കുമ്പോഴാണ് ഇരുവരുടെയും വരവ്. സംഘത്തെ കണ്ടപ്പോൾ അച്ഛൻ പിൻസീറ്റിലിരുന്ന് തന്ത്രപരമായി ബൈക്കിന്റെ നിയന്ത്രണം ഏറ്റെടുത്തു. സംഘം പിന്നാലെ പോയി പരിശോധിച്ചപ്പോൾ വീണ്ടും കുട്ടിയെക്കൊണ്ട് അച്ഛൻ ബൈക്ക് ഓടിപ്പിക്കുന്നതായി കണ്ടെത്തി. ഉടനെ ഇവരെ തടഞ്ഞുനിർത്തി കേസെടുക്കുകയായിരുന്നു.

Leave A Reply