മമ്മൂട്ടിയുമായുള്ള രസകരമായ അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ്; ജോജു ജോര്‍ജ്

ജോസഫ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് സംവിധാന സഹായിയായിട്ടാണ് സിനിമ രംഗത്തേക്ക് എത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത പട്ടാളമാണു ആദ്യചിത്രം.

ജോസഫ് സിനിമയുടെ 125ാം വിജയാഘോഷ ചടങ്ങില്‍ നടന്‍ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി. ചടങ്ങില്‍ മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ചും, ദാദാ സാഹിബിന്റെ സെറ്റില്‍ നടന്ന രസകരമായൊരു സംഭവത്തെ കുറച്ച് തുറന്ന് പറഞ്ഞു ജോജു ജോര്‍ജ്. ” 99ലാണ് ഞാന്‍ ആദ്യമായി ഡയലോഗ് പറയുന്നത്. ദാദാ സാഹിബ് എന്ന സിനിമയില്‍. ഇതിന്റെ കൂടെ ഞാന്‍ അഭിനയിക്കേണ്ടത്, മമ്മൂക്കയെ വയറ്റില്‍ പിടിച്ച് തള്ളി മാറ്റുന്നൊരു രംഗവും. ഞാന്‍ ആത്മാര്‍ത്ഥമായി പിടിച്ചു മാറ്റി. ‘സീന്‍ കഴിഞ്ഞ് മമ്മൂക്ക ചെന്നപ്പോള്‍ വിനയന്‍ സാര്‍ ചോദിച്ചു ‘എന്തെങ്കിലും പറ്റിയോന്ന്?’.

മമ്മൂക്ക ഷര്‍ട്ട് പൊക്കി നോക്കിയപ്പോള്‍, വയറ്റില്‍ ഞാന്‍ പിടിച്ച രണ്ട് ഭാഗത്തും ചോര തടിച്ച് കിടക്കുന്നതാണ് കണ്ടത്. എന്റെ ആത്മാര്‍ത്ഥ മുഴുവന്‍ ഞാന്‍ മമ്മൂക്കയുടെ വയറ്റിലാണ് കൊടുത്തത്. ആ പാട് കണ്ടപ്പോള്‍ എന്റെ കാര്യം ഇതോടെ തീര്‍ന്നു എന്നാണ് വിചാരിച്ചത്. എന്നാല്‍ എന്റെ മുഖത്ത് നോക്കി ചിരിക്കുകയാണ് അദ്ദേഹം ചെയ്തത്. അവിടുന്നങ്ങോട്ട് നിരവധി സിനിമകളിൽ അദ്ദേഹം എന്നെ കൂടെക്കൂട്ടി. എന്നെപ്പോലെ ഒരുപാട് പേരെ സഹായിച്ച മമ്മൂട്ടിക്ക് വേദിയിൽ നന്ദി പറയുകയും ചെയ്‌തു ജോജു.

Leave A Reply