ബി ജെ പി ഇതര സര്‍ക്കാര്‍ ; രാഹുൽ – ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നാളെ നടക്കാനിരിക്കെ കേന്ദ്രത്തില്‍ ബി ജെ പി ഇതരസര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ലക്‌ഷ്യം . ടി ഡി പി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബി ജെ പി ഇതര സര്‍ക്കാര്‍ രൂപവത്കരണ ശ്രമങ്ങള്‍ക്ക് അമരത്ത് ചന്ദ്രബാബു നായിഡുവാണ്. ഫലം വരുന്നതിനു മുമ്പേ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. രാവിലെ പത്തുമണിയോടെയാണ് രാഹുലുമായി നായിഡു കൂടിക്കാഴ്ച നടത്തിയത്.

ഇതിന് ശേഷം , ഡല്‍ഹിയില്‍നിന്ന് ഉച്ചയ്ക്ക് 2.45ന് ലഖ്‌നൗവിലേക്ക് വിമാനമാര്‍ഗം പോകും. എസ് പി നേതാവ് അഖിലേഷ് സിങ് യാദവ്, ബി എസ് പി നേതാവ് മായാവതി എന്നുവരുമായും കൂടിക്കാഴ്ച നടത്തും. യുപിയിൽ 3.45 ഓടെയാകും ഇരുനേതാക്കളുമായി നായിഡു കൂടിക്കാഴ്ച നടത്തുകയെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു .

Leave A Reply