വേമ്പനാട് കായലിൽ ജലനിരപ്പ് ക്രമാതീതമായി താഴുന്നു

ചേർത്തല: വേമ്പനാട് കായലിൽ ജലനിരപ്പ് താഴ്ന്നതോടെ ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകൾ പ്രതിസന്ധിയുടെ വക്കിലായി . നിലവി ലെ സാഹചര്യത്തിൽ പലയിടങ്ങളിലും ദുഷ്‌കരമായ രീതിയിലാണ് സർവീസുകൾ നടത്തുന്നത് . ഇനിയും ജലനിരപ്പു താഴ്ന്നാൽ സർവീസുകൾ നിർത്തേണ്ടിവരുന്ന അവസ്ഥയാണ് . പാണാവള്ളി-പെരുമ്പളം അടക്കം എല്ലായിടങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്.

ജലനിരപ്പ് കുറഞ്ഞതോടെ ബോട്ടിന്റെ ചുക്കായം, പ്രൊപ്പല്ലർ ഷാഫ്റ്റ് എന്നിവ അടിത്തട്ടിലെ തടികളിലും മണലിലുംതട്ടി തകരാർ സംഭവിക്കുന്നതു പതിവായിരിക്കുകയാണ്. പാണാവള്ളിയിൽ കാലങ്ങളായി മണൽ അടിഞ്ഞുകൂടിയ ബോട്ട് ജെട്ടികളാണ് പെരുമ്പളം ദ്വീപിലെ അരയങ്കാവ്, ശാസ്താങ്കൽ, സൗത്ത്, ന്യൂ സൗത്ത് എന്നിവ. ഇവിടെ ബോട്ട് അടുപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടിയാണെന്ന് ജീവനക്കാർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാണാവള്ളിയിലെ രണ്ട് ബോട്ടുകൾക്ക് തകരാർ സംഭവിച്ചതിനാൽ സർവീസ് മുടങ്ങുന്ന സ്ഥിതിയിലേക്ക് എത്തി.

Leave A Reply