കനാലുകളിൽ വെള്ളമില്ല ; ജനജീവിതം ദുസ്സഹം

കോഴഞ്ചേരി: പമ്പാ ഇറിഗേഷൻ കനാലിൽ വെള്ളമില്ലാതായതോടെ രണ്ടുലക്ഷത്തോളം വരുന്ന ജനങളുടെ ജീവിതം ദുസ്സഹമായി . കനാലിന്റെ ഇടതുകരയിലും വലതുകരയിലും ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്.

വേനൽമഴ പെയ്‌തെങ്കിലും ഭൂഗർഭ ജലനിരപ്പ് ഉയരാത്തതാണ് മിക്കയിടങ്ങളിലും ജലക്ഷാമം ഉണ്ടാവാനുള്ള കാരണം . തിരഞ്ഞെടുപ്പ് കാലത്ത് പഞ്ചായത്തുകളിലെ ശുദ്ധജലവിതരണം കാര്യക്ഷമമായി നടന്നിരുന്നെങ്കിലും ഇപ്പോൾ പലയിടത്തും കിട്ടാനില്ലാത്ത അവസ്ഥയാണ് . കനാലിന്റെ ഇടതുകര കനാൽ കടന്നുപോകുന്ന നാരങ്ങാനം, ചെറുകോൽ, തോട്ടപ്പുഴശ്ശേരി, അയിരൂർ, കോയിപ്രം, ഇരവിപേരൂർ, കൂറ്റൂർ, തിരുവൻവണ്ടൂർ പ്രദേശങ്ങളിലും വലതുകര കടന്നുപോകുന്ന കോഴഞ്ചേരി, ആറന്മുള, മുളക്കുഴ, പുലിയൂർ, ചെന്നിത്തല പ്രദേശങ്ങളിലും ജലക്ഷാമത്തിന് ഇത് വരെ പ്രശ്നം പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

കനാൽ കടന്നുപോകുന്ന പലസ്ഥലങ്ങളിലും കിണറുകളിലെ ജലനിരപ്പ് നിലനിർത്തിയിരുന്നതും കനാൽ വെള്ളമായിരുന്നു. എന്നാൽ, പി.ഐ.പി.കനാലിൽ വെള്ളമില്ലാതായതോടെ ശുദ്ധജലത്തിനും നെട്ടോട്ടമോടേണ്ട സ്ഥിതിയിലാണ് ജനം.

Leave A Reply