തിരുവല്ലയിൽ മൂന്നുഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി

തിരുവല്ല: നഗരത്തിൽ ആരോഗ്യവകുപ്പധികൃതർ നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. മുത്തൂർ ഗ്രാം ഊട്ടുപുര, ധന്യ, അപർണ എന്നീ ഹോട്ടലുകളിൽനിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. അപർണയിൽനിന്ന് മീൻകറിയും ധന്യയിൽനിന്ന് ചോറും പുളിശേരിയും പഴകിയ എണ്ണയുമാണ് പിടിച്ചത്. പൊടിമീൻ വറത്തത്, ബീഫ് ഫ്രൈ, ഫ്രൈഡ് റൈസ്, വറുത്തമീൻ, പഴകിയമീൻ, പഴകിയ എണ്ണ എന്നിവയാണ് ഊട്ടുപുര ഹോട്ടലിൽനിന്ന്‌ പിടികൂടിയത്. ഭക്ഷണസാധനങ്ങൾ എല്ലാം ഫ്രീസറിൽ സൂക്ഷിച്ച നിലയിലായിരുന്നു. നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന . ഹോട്ടൽ ഉടമകളിൽനിന്ന് രണ്ടായിരം രൂപവീതം പിഴയീടാക്കി.

Leave A Reply