ബൈക്കിൽ കടത്തുകയായിരുന്ന 800 ഗ്രാം കഞ്ചാവ് പിടികൂടി

പാലക്കാട് : മണ്ണാർക്കാട് ആനമൂളിയിൽനിന്ന് എക്സൈസ് സംഘം കഞ്ചാവ് പിടികൂടി. ആനമൂളി ഭാഗത്ത് നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 800 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്തിയ ആൾ പരിശോധന കണ്ട് കഞ്ചാവും ബൈക്കും ഉപേക്ഷിച്ച് രക്ഷപ്പെട്ടു .

പ്രതിയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.

Leave A Reply