ശാന്തിവനത്തിനു മുകളിലൂടെ ടവ‌ർ ലൈൻ വലിച്ചു; കൂടുതൽ മരങ്ങളോ ചില്ലകളോ മുറിക്കാതെയെന്ന് കെഎസ്ഇബി

പറവൂർ: ശാന്തിവനത്തിനു മുകളിലൂടെ വൈദ്യുതി ടവർ ലൈൻ വലിക്കുന്ന ജോലികൾ പൂർത്തിയായി. നൂറോളം തൊഴിലാളികളുടെയും യന്ത്രങ്ങളുടെയും സഹായത്തോടെയാണ് ലൈൻ കമ്പികൾ വലിക്കുന്ന അവസാനഘട്ട ജോലികൾ ഒറ്റ ദിവസം കൊണ്ടു പൂർത്തിയാക്കിയത്.

കനത്ത പോലീസ് കാവലിലായിരുന്നു ഇന്നലെ നിർമാണ പ്രവർത്തനങ്ങൾ. 22.5 മീറ്റർ ഉയരത്തിൽ ന്യൂട്രൽ അടക്കം 7 ലൈനാണു വലിച്ചത്. കൂടുതൽ മരങ്ങളോ ചില്ലകളോ മുറിക്കാതെയാണു ടവർ ലൈൻ വലിച്ചതെന്ന് അധികൃതർ പറഞ്ഞു.

ജൈവ വൈവിധ്യം നിറഞ്ഞ ശാന്തിവനത്തിലൂടെ ലൈൻ വലിക്കുന്നതിനെതിരെ ഉടമ മീന മേനോന്റെയും പരിസ്ഥിതി പ്രവർത്തകരുടെയും നേതൃത്വത്തിൽ വലിയ പ്രതിഷേധം നടന്നിരുന്നു. നിർമാണം പൂർത്തിയായ സാഹചര്യത്തിൽ പുരോഗതി വിലയിരുത്താൻ മന്ത്രി എം.എം. മണിയും കെഎസ്ഇബി ചെയർമാൻ എൻ.എസ്. പിള്ളയും ശാന്തിവനം സന്ദർശിച്ചേക്കും.

Leave A Reply