ആ​ദ്യ വാ​ര്‍​ത്താ സ​മ്മേ​ള​നം ; പ്ര​ധാ​ന​മ​ന്ത്രി​യെ ട്രോ​ളി “ദ ​ടെ​ല​ഗ്രാ​ഫ്” പ​ത്രം

ന്യൂ​ഡ​ൽ​ഹി: കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ആ​ദ്യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തെ ട്രോ​ളി “ദ ​ടെ​ല​ഗ്രാ​ഫ്’ പ​ത്രം. 5 വർഷം അവസാനിക്കവേ ആ​ദ്യ​മാ​യി മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ലെ​ത്തി​യ മോ​ദി, മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്മൗനം പാലിച്ചതും പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യെ കൊ​ണ്ട് സം​സാ​രി​പ്പി​ച്ച​തും മു​ൻ​നി​ർ​ത്തി​യാ​ണ് പ​ത്ര​ത്തി​ന്‍റെ പ​രി​ഹാ​സം.

2014 മെ​യ് 26ന് ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി 1,817 ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ന​ട​ന്ന മോ​ദി​യു​ടെ ആ​ദ്യ പ​ത്ര സ​മ്മേ​ള​ന​ത്തി​ലെ പ്ര​സ​ക്ത​മാ​യ ഭാ​ഗ​ങ്ങ​ള്‍ എ​ന്ന പേ​രി​ല്‍, ഇടയ്ക്ക് മോ​ദി​യു​ടെ ഭാ​വ​ങ്ങ​ളും കൂ​ടെ ചേ​ര്‍​ത്തി​ട്ടു​ണ്ട്. 52ാം മി​നി​റ്റി​ല്‍ എ​ല്ലാ​വ​ര്‍​ക്കും വ​ള​രെ ന​ന്ദി എ​ന്ന് പ​റ​ഞ്ഞ് മോ​ദി​യും അ​മി​ത് ഷാ​യും വാ​ര്‍​ത്താ സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ച്ചു എ​ന്നും ​ടെ​ല​ഗ്രാ​ഫ് കു​റി​ച്ചു. ഇനി ഭാ​വി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ഏ​തെ​ങ്കി​ലും പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​ണ​ങ്കി​ല്‍ അ​ത് രേ​ഖ​പ്പെ​ടു​ത്താ​നാ​യി സ്ഥ​ലം ഒ​ഴി​ച്ചി​ടു​ന്നു എ​ന്ന പേ​രി​ല്‍ താ​ഴെ ഒ​രു ബ്ല​ങ്ക് കോ​ള​വും പ​ത്ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Leave A Reply