നീണ്ടകരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട്‌ പേർക്ക് പരുക്ക്

ചവറ : നീണ്ടകര തെക്കുംഭാഗം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു . ബൈക്ക് യാത്രികരും നീണ്ടകര സ്വദേശികളുമായ പ്രിൻസ് (19), ഫ്രാങ്കോ (20) എന്നിവർക്കാണ് പരുക്കുപറ്റിയത്. വെള്ളിയാഴ്ച 3.30-ഓടെ ദളവാപുരം ചെറിയപാലത്തിന് സമീപമായിരുന്നു അപകടം. ചവറ തെക്കുംഭാഗത്തുനിന്ന്‌ വരുകയായിരുന്ന കാറിൽ എതിരേ വന്ന ബൈക്ക് ഇടി ക്കുകയായിരുന്നു.

Leave A Reply