ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി റാ​ബ്റി ദേ​വി​യു​ടെ വീ​ട്ടി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ മരിച്ച നി​ല​യി​ൽ

പാ​റ്റ്ന: ആ​ര്‍​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ഭാ​ര്യ​യും ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രിയുമായ റാ​ബ്റി ദേ​വി​യു​ടെ വസതിയിൽ സി​ആ​ർ​പി​എ​ഫ് ജ​വാ​നെ വെടിയേറ്റ് മരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ പാ​റ്റ്ന​യി​ലെ സെ​ക്ര​ട്ട​റി​യേ​റ്റി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ലാ​ണ് സം​ഭ​വം. റാ​ബ്റി ദേ​വി​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്ന ഗി​രി​യ​പ്പ എ​ന്ന ജ​വാ​നാ​ണ് മ​രി​ച്ച​ത്.

സ​ർ​വീ​സ് റൈ​ഫി​ൾ ഉ​പ​യോ​ഗി​ച്ച് ജവാൻ സ്വ​യം നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു എന്നാണ് പ്രാഥമിക വിവരം . സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​തേ​സ​മ​യം, സം​ഭ​വ​സ​മ​യ​ത്ത് റാ​ബ്റി ദേ​വി​യും കു​ടും​ബാം​ഗ​ങ്ങ​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നോ എ​ന്ന​ കാര്യം വ്യ​ക്ത​മ​ല്ല.

Leave A Reply