ലോക്സഭാ തെരഞ്ഞെടുപ്പ് ; മോദി പറന്നത് 1.5 ലക്ഷം കിലോമീറ്റര്‍; 142 റാലികള്‍ : അമിത് ഷാ

ന്യൂഡല്‍ഹി: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി 1.5 ലക്ഷം കിലോമീറ്റര്‍ ആകാശ യാത്ര നടത്തിയെന്നും 142 റാലികളില്‍ പങ്കെടുത്തെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഏറ്റവും വിപുലമായ പ്രചാരണമാണ് ബിജെപി ഇത്തവണ നടത്തിയതെന്നും മോദിക്കൊപ്പം കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ അഭിപ്രായപ്പെട്ടു .

ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ മോദി സന്ദര്‍ശിക്കാത്ത ഒരു സ്ഥലം പോലും രാജ്യത്തില്ലെന്നും അമിത് ഷാ വെളിപ്പെടുത്തി . തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത് മാര്‍ച്ച് 10-നാണ്. മാര്‍ച്ച് 28-ന് മീററ്റിലായിരുന്നു മോദിയുടെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചത് . 142 റാലികളും നാല് റോഡ് ഷോകളും നടത്തി. ഈ റാലികളില്‍ ഒന്നര കോടി ജനങ്ങളെ അദ്ദേഹം നേരിട്ട് അഭിസംബോധന ചെയ്തു. 312 ലോക്‌സഭാ മണ്ഡലങ്ങളില്‍ പ്രചാരണത്തിനായി താന്‍ സന്ദര്‍ശിച്ചെന്നും 161 റാലികളിലും 18 റോഡ് ഷോകളിലും പങ്കെടുത്തെന്നും അമിത് ഷാ അവകാശപ്പെട്ടു.

Leave A Reply