ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപുവിന്‍റെ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു

കൊച്ചി: ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി ഷാംപുവിന്റെ വില്പന കേരളത്തില്‍ നിരോധിച്ചു. വില്‍പ്പന അവസാനിപ്പിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഉദ്യോഗസ്ഥന്‍ ഉത്തരവിട്ടു. ക്യാന്‍സറിന് കാരണമായേക്കാവുന്ന ഫോര്‍മാല്‍ ഡിഹൈഡ് ഷാംപൂവിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധിച്ചത്. കാന്‍സറിന് കാരണമാവുന്നതും കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്നതുമായ ഫോര്‍മല്‍ഡീഹൈഡ് എന്ന പദാര്‍ഥമാണ് കണ്ടെത്തിയത്.

ഷാംപൂവില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ലാബ് പരിശോധനയില്‍ മുന്‍പും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ബേബി ഷാംപൂവിന്‍റെ വില്‍പ്പന അടിയന്തിരമായി നിര്‍ത്തിവയ്ക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ (എന്‍സിപിസിആര്‍) ഉത്തരവിറക്കിയിരുന്നു. ബേബി ഷാംപൂവിന്‍റെ മുഴുവന്‍ സ്റ്റോക്കുകളും പിന്‍വലിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിര്‍ദ്ദേശവും നല്‍കി

Leave A Reply