നിരവധി മോഷണക്കേസിലെ പ്രതി അറസ്റ്റിൽ

കുളത്തൂപ്പുഴ : നിരവധി മോഷണക്കേസിലെ പ്രതി മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടക്കുന്നതിനിടയിൽ പോലീസിന്റെ വലയിലായി . പാലോട് ഇടിഞ്ഞാർ വിജയവിലാസത്തിൽ വിജയകുമാ (47)റിനെയാണ് വാഹന പരിശോധനയ്ക്കിടെ കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത് . വിജയകുമാറിന്റെ പെരുമാറ്റത്തിൽ സംശയംതോന്നിയ പോലീസ് തുടർന്ന്‌ ചോദ്യംചെയ്തപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത് .

കുളത്തൂപ്പുഴ, പാങ്ങോട്, കിളിമാനൂർ സ്റ്റേഷൻ പരിധിയിൽനിന്ന്‌ ഒട്ടേറെ ബൈക്കുകൾ മോഷ്ടിച്ചിട്ടുള്ളതായി പ്രതി പൊലീസിന് മൊഴിനൽകി . പ്രതി സഞ്ചരിച്ചിരുന്ന ബൈക്ക് പാങ്ങോട് മുതുവിളനിന്ന്‌ മോഷണം പോയതാണെന്ന്‌ പോലീസ് സ്ഥിരീകരിച്ചു.

Leave A Reply