കേന്ദ്ര സർക്കാരിന് ‘ക്ലീന്‍ ചിറ്റ്’ : തെര .കമ്മീഷനില്‍ അഭിപ്രായ ഭിന്നത; അശോക് ലവാസ യോഗം ബഹിഷ്‌കരിച്ചു

  • ന്യൂഡല്‍ഹി: രാജ്യത്ത് നടന്ന ലോക് സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ചിറ്റ് നല്‍കുന്നതിനെ എതിര്‍ത്ത തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്ത്. വിയോജിപ്പുകള്‍ രേഖപ്പെടുത്താന്‍ തയ്യാറാകാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗങ്ങൾ ബഹിഷ്‌ക്കരിക്കാൻ അദ്ദേഹം തീരുമാനിച്ചു .മോദിക്കും അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിന് ശേഷം നടന്ന കമ്മീഷന്‍ യോഗങ്ങളിലൊന്നും അശോക് ലവാസ പങ്കെടുത്തിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
  • കമ്മീഷനിലെ ന്യൂനപക്ഷ തീരുമാനം രേഖപ്പെടുത്താതിനാല്‍ തുടര്‍ന്നുള്ള യോഗങ്ങളില്‍ വിട്ട് നില്‍ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നുവെന്ന് അശോക് ലവാസ സുനില്‍ അറോറക്ക് മെയ് 4 ന് കത്ത് നല്‍കിയിട്ടുണ്ട് . ന്യൂനപക്ഷ തീരുമാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യാതെ പോകുന്നതിനാല്‍ കമ്മീഷന്റെ ചര്‍ച്ചകളില്‍ തന്റെ സാന്നിധ്യം അര്‍ത്ഥശൂന്യമായിരിക്കുമെന്നും ന്യൂനപക്ഷ തീരുമാനങ്ങള്‍ കമ്മീഷന്‍ രേഖപ്പെടുത്തുന്നത് പുനഃസ്ഥാപിക്കുന്നതിന് വേണ്ട നിയമനടപടികള്‍ ഞാന്‍ സ്വീകരിക്കുമെന്നും ലവാസ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കയച്ച കത്തില്‍ പറയുന്നു.
  • തുടർന്ന് കമ്മീഷൻ അറോറ ലവാസയോട് കാര്യങ്ങള്‍ വിശദീകരിച്ചു . ജൂഡീഷ്യല്‍ നടപടികളില്‍ മാത്രമാണ് ന്യൂനപക്ഷ തീരുമാനങ്ങള്‍ കൂടി രേഖപ്പെടുത്താറുള്ളതെന്നും ചട്ടലംഘന പരാതികള്‍ അത്തരത്തിലുള്ളതല്ലെന്നും അതിനാല്‍ രേഖപ്പെടുത്തേണ്ട ആവശ്യമില്ലെന്നുമാണ് സുനില്‍ അറോറ അശോകിനെ ധരിപ്പിച്ചത്.

Leave A Reply