ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് റി​പ്പോ​ർ​ട്ടർക്ക് നേരെ നടന്ന ആക്രമണം : കേ​ര​ള പ​ത്ര പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ പ്ര​തി​ഷേ​ധി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: പി​ലാ​ത്ത​റ​യി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​നെതിരെ ഒരു സംഘം സിപിഎം പ്രവർത്തർ നടത്തിയ ആക്രമണം പകർത്താൻ ശ്രമിച്ച ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് റി​പ്പോ​ർ​ട്ട​ർ മു​ജീ​ബ് റ​ഹ്മാ​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ കേ​ര​ള പ​ത്ര പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മ​റ്റി പ്ര​തി​ഷേ​ധി​ച്ചു.
അക്രമികൾ മു​ജീ​ബ്‌​റ​ഹ്മാ​ന്റെ മൊ​ബൈ​ല്‍ ത​ട്ടി​പ്പ​റി​ക്കു​ക​യും ചെയ്തിരുന്നു. അ​ക്ര​മി​ക​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ക്ര​മി​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ സി​പി​എം ത​യാ​റാ​ക​ണ​മെ​ന്നും ജി​ല്ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Leave A Reply