വ​യോ​ധി​ക​നെ വ​ർ​ക്ക് ഷോ​പ്പി​നുള്ളിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മ​ഞ്ചേ​രി: വ​യോ​ധി​ക​നെ വ​ർ​ക്ക് ഷോ​പ്പി​നുള്ളിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ന്നം​കു​ളം കി​ട​ങ്ങൂ​രിൽ ഭാ​സ്ക്ക​ര​ൻ (80) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.45ന് ​കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ൽ പെ​രി​യ​ന്പ​ല​ത്തെ വ​ർ​ക്ക് ഷോ​പ്പി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ട തു​റ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന ഭാ​സ്ക്ക​ര​ന് രാ​ത്രി കി​ട​ക്കാ​ൻ വ​ർ​ക്ക്ഷോ​പ്പി​ന​ക​ത്ത് സൗ​ക​ര്യം ന​ൽ​കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി .

Leave A Reply