എ​ട്ടു​വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പിതാവ് പിടിയിൽ

കൊ​ടു​മ​ൺ: എ​ട്ടു​വ​യ​സ്സു​കാ​രി​യാ​യ സ്വന്തം മ​ക​ളെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന പിതാവ് പിടിയിൽ . കൊ​ടു​മ​ൺ ചേ​രു​വ സ്വ​ദേ​ശിയാണ് അ​റ​സ്​​റ്റി​ലായത് . ഇ​യാ​ൾ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

ഭാ​ര്യ പി​ണ​ങ്ങി പി​രി​ഞ്ഞ് താ​മ​സി​ക്കു​ന്ന​തി​നാ​ൽ മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ ഇ​യാ​ളു​ടെ മാ​താ​വി​​െൻറ സം​ര​ക്ഷ​ണ​യി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ന്ന​ത് ക​ണ്ട ഇ​ള​യ കു​ട്ടി​യാ​ണ്​ മു​ത്ത​ശ്ശി​യോ​ട് വി​വ​രം പ​റ​ഞ്ഞ​ത്. മു​ത്ത​ശ്ശി കൊ​ടു​മ​ൺ സ്​​റ്റേ​ഷ​നി​ലെ​ത്തി വി​വ​രം ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പൊ​ലീ​സ് സം​ഘം വീ​ട്ടി​ൽ​നി​ന്ന്​ പ്ര​തി​യെ പി​ടി​കൂ​ടു​ക​യും ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ കു​ട്ടി​യെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു. പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​യു​ടെ ര​ഹ​സ്യ​ഭാ​ഗ​ങ്ങ​ളി​ൽ ക്രൂ​ര​മാ​യ പീ​ഡ​ന​ത്തെ​തു​ട​ർ​ന്നു​ണ്ടാ​യ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ൾ ക​ണ്ടെ​ത്തി. ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്​​തു

Leave A Reply