വ്യാ​ജ റി​ക്രൂ​ട്ടി​ങ്​ സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്നയാൾ പിടിയിൽ

കൊ​ച്ചി: വ്യാ​ജ റി​ക്രൂ​ട്ടി​ങ്​ സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്ന കോ​ട്ട​യം സ്വദേശി കൊച്ചിയിൽ പിടിയിൽ .കോട്ടയം കൊ​ണ്ടൂ​ർ പി​ണ്ണാ​ക്ക​നാ​ട് ക​ണ്ണാ​മ്പി​ള്ളി വീ​ട്ടി​ൽ ജോ​ബി​നെയാണ് (28) പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെയ്തത് . ഗാ​സാ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ന്ന പേ​രി​ൽ ഇ​യാ​ൾ ന​ട​ത്തി​യി​രു​ന്ന ബി​സി​ന​സ്​ സ്ഥാ​പ​ന​ത്തി​​െൻറ മ​റ​വി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്.

കൊ​ച്ചി​ൻ നേ​വ​ൽ ബേ​സ്, വി​ശാ​ഖ​പ​ട്ട​ണം നേ​വ​ൽ​ബേ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജൂ​നി​യ​ർ ക്ല​ർ​ക്കാ​യി ജോ​ലി ശ​രി​യാ​ക്കി​ക്കൊ​ടു​ക്കാ​മെ​ന്നും നേ​വി​യി​ൽ ഓ​ഫി​സ​ർ ത​സ്​​തി​ക​യി​ൽ ജോ​ലി ന​ൽ​കാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന് ഉ​യ​ർ​ന്ന റാ​ങ്കി​ലു​ള്ള നേ​വ​ൽ ഓ​ഫി​സ​റു​ടെ യൂ​നിേ​ഫാ​മും ചി​ഹ്ന​ങ്ങ​ളും ക​ണ്ടെ​ത്തി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ഈ​സ്​​റ്റേ​ൺ നേ​വ​ൽ ക​മാ​ൻ​ഡ്​​ ഉ​േ​ദ്യാ​ഗ​സ്​​ഥ​നാ​ണെ​ന്ന വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പ്ര​വേ​ശ​ന പാ​സ്​ എ​ന്നി​വ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നേ​വി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ത​ട്ടി​പ്പി​ൽ പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ച് വ​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Leave A Reply