ബുർഖ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നാൽ കള്ളവോട്ട് തടയാം – എം വി ജയരാജൻ

കണ്ണൂർ : ബുർഖ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നാൽ കള്ളവോട്ട് തടയുമെന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ .ക്യൂവിൽ മുഖം മറച്ചു നിൽക്കുന്നവരെ എങ്ങനെ തിരിച്ചറിയാനാകും . ക്യാമറയുടെ മുന്നിലും മുഖം മറച്ചെത്തിയാൽ കള്ളവോട്ട് ചെയ്തവരെ എങ്ങനെ തിരിച്ചറിയുമെന്നും ജയരാജൻ ചോദിച്ചു .

പിലാത്തറയിൽ നടന്ന യോഗത്തിൽ സംസാരിക്കുന്നതിനിടയിലായിരുന്നു ജയരാജന്റെ പരാമർശം .

Leave A Reply