ബാച്ചിലര്‍ ഡ്രഗ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്ന യുവാവ് പിടിയിൽ

ആലുവ: ബാച്ചിലര്‍ ഡ്രഗ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്ന യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ‘അവധി ദിനങ്ങള്‍ ലഹരിയില്‍ മയങ്ങാന്‍ നിത്യശാന്തിയുടെ ദാതാക്കള്‍’ എന്ന പേരില്‍ ഒരു രഹസ്യ ഗ്രൂപ്പുണ്ടാക്കി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വച്ച് ഡ്രഗ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്ന ആലുവ എടത്തല പൂക്കാട്ടുപടി മേനം തുരുത്ത് അജാസ് അലിയാണ് പിടിയിലായത്.

ആലുവ, പൂക്കാട്ടുപടി, കൊടുക്കുത്തുമല, വാഴക്കുളം ഭാഗത്തുള്ള യുവാക്കളാണ് ഡ്രഗ് പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയിരുന്നത്.

 

Leave A Reply