എം.ജി. ശ്രീകുമാറിന്റെ പേരിലുള്ള അനധികൃത കെട്ടിട നിർമാണക്കേസിൽ കേസെടുക്കേണ്ടെന്ന് വിജിലൻസ്

മൂവാറ്റുപുഴ: ഗായകൻ എം.ജി. ശ്രീകുമാറിന്റെപേരിലുള്ള അനധികൃത കെട്ടിട നിർമാണക്കേസിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് വിജിലൻസ് ഡയറക്ടറേറ്റിൽനിന്നുള്ള ശുപാർശ.ഉദ്യോഗസ്ഥതലത്തിലുള്ള ക്രമക്കേടുമാത്രമാണിതെന്നും ഉദ്യോഗസ്ഥതല അഴിമതികൾ അന്വേഷിക്കാനുള്ള തദ്ദേശസ്വയംഭരണ ഓംബുഡ്‌സ്‌മാൻ മാത്രം അന്വേഷിച്ചാൽ മതിയെന്നുമാണ് ശുപാർശ.

മുളവുകാട് വില്ലേജിൽ ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ള 11.5 സെന്റ് സ്ഥലത്ത് തീരദേശ പരിപാലന ചട്ടവും പഞ്ചായത്തീരാജ് കെട്ടിട നിർമാണവ്യവസ്ഥകളും ലംഘിച്ച് കെട്ടിടം നിർമിച്ചു എന്നു കാണിച്ചാണ് വിജിലൻസിൽ പരാതി.

Leave A Reply