പോ​​​ക്സോ കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം കേരളത്തിൽ വ​​​ർ​​​ധി​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ​​​ക്കു​​​ക​​​ൾ

കൊ​​​ച്ചി: കേരളത്തിൽ പോ​​​ക്സോ കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ​​​ക്കു​​​ക​​​ൾ. വി​​​വി​​​ധ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി ജനുവരി ഫെബ്രുവരി മാ​​​സ​​​ങ്ങ​​​ളി​​​ൽ മാ​​​ത്രം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത് 571 കേ​​​സു​​​ക​​​ൾ. ക​​​ഴി​​​ഞ്ഞ​​വ​​​ർ​​​ഷത്തെ അപേക്ഷിച്ചു 112 കേസുകളുടെ വർധനയാണ് ഉണ്ടായത്.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താണ് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പോ​​​ക്സോ കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തതു . 84 കേ​​​സു​​​ക​​​ൾ തിരുവനന്തപുരത്തു രജിസ്റ്റർ ചെയ്തു . 73 കേ​​​സു​​​ക​​​ളു​​​ള്ള മ​​​ല​​​പ്പു​​​റ​​​മാ​​​ണു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നു തൊ​​​ട്ടു​​പി​​​ന്നി​​​ലു​​​ള​​​ള​​​ത്. ഏ​​​ഴു കേ​​​സു​​​ക​​​ൾ മാ​​​ത്രം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലും ഇ​​​ടു​​​ക്കി​​​യി​​​ലു​​​മാ​​​ണ് ഏ​​​റ്റ​​​വും കു​​​റ​​​വ് കേ​​സു​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​ത്.

 

Leave A Reply