കെ​വി​ൻ വ​ധ​ക്കേ​സ് : ഒ​രു സാ​ക്ഷി​ക​ൾ കൂ​ടി കൂ​റു​മാ​റി

കോ​ട്ട​യം: കെ​വി​ൻ വ​ധ​ക്കേ​സ് വി​ചാ​ര​ണ​ക്കി​ടെ ഒ​രു സാ​ക്ഷി​ക​ൾ കൂ​ടി കൂ​റു​മാ​റി. നൂറ്റിരണ്ടാം സാക്ഷി ഇം​ത്യാ​സൺ ആണ് കൂ​റു​മാ​റി​യ​ത്. പ​തി​നൊ​ന്നാം പ്ര​തി​ ഫസിൽ ഷെരീഫിന്റെ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി​യ​തി​ന് സാ​ക്ഷി​യാ​ണ് ഇം​ത്യാ​സ​ൺ.ഫസിൽ ഷെരീഫിന്റെ വീട്ടിൽ നിന്നും പോലീസ് മൊബൈൽ ഫോൺ കണ്ടെടുത്തത് കണ്ടുവെന്ന മൊഴിയാണ് ഇം​ത്യാ​സൺ നിഷേധിച്ചത് .ഇതോടെ ആറുപേർ കേസിൽ കൂറുമാറി.

വ്യാ​ഴാ​ഴ്ച ര​ണ്ടു സാ​ക്ഷി​ക​ൾ കൂ​ടി കൂ​റു​മാ​റി​യി​രു​ന്നു. 27-ാം സാ​ക്ഷി അ​ല​ൻ, 98-ാം സാ​ക്ഷി സു​ലൈ​മാ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി മൊ​ഴി​മാ​റ്റി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടാം പ്ര​തി നി​യാ​സി​ന്‍റെ അ​യ​ൽ​വാ​സി​ക​ളാ​യ സു​നീ​ഷ്, മു​നീ​ർ എ​ന്നി​വ​രും പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി മൊ​ഴി മാ​റ്റി​യി​രു​ന്നു.

Leave A Reply