പി.​​​വി.​ അ​​​ൻ​​​വ​​​റി​​​ന്റെ ഭാ​ര്യാ​പി​താ​വി​ന്‍റെ​ പേ​​​രി​​​ലു​​​ള്ള അ​​​ന​​​ധി​​​കൃ​​​ത ത​ട​യ​ണ​യി​ലെ വെ​ള്ളം ഒ​ഴു​ക്കി​ത്തു​ട​ങ്ങി

നിലമ്പൂർ : ക​​​ക്കാ​​​ടംപൊയ്കയിലെ പി.​​​വി.​ അ​​​ൻ​​​വ​​​റി​​​ന്റെ ഭാ​​​ര്യാ​​​പി​​​താ​​​വി​​​ന്‍റെ ഉടമസ്ഥടയിലുള്ള അ​​​ന​​​ധി​​​കൃ​​​ത ത​​​ട​​​യ​​​ണ​​​യി​​​ലെ വെ​​​ള്ളം ഒ​​​ഴു​​​ക്കി​​​വി​​​ട്ടു തു​​​ട​​​ങ്ങി. ക​​​ക്കാ​​​ടം​​​പൊ​​​യി​​​ൽ ചീ​​​ങ്ക​​​ണ്ണി​​​പ്പാ​​​ലി​​​യി​​​ലു​​ള്ള ത​​​ട​​​യ​​​ണ​​​യി​​​ലെ വെ​​​ള്ളം ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​ര​​മാ​​​​ണ് ഒ​​​ഴു​​​ക്കി​​​വി​​​ടു​​​ന്ന​​​ത്. നിലമ്പൂർ എം​​​എ​​​ൽ​​​എ​​​യും പൊ​​​ന്നാ​​​നി ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഇ​​​ട​​​തു​​​പ​​​ക്ഷ സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​മാ​​​യ പി.​​​വി.​ അ​​​ൻ​​​വ​​​റി​​​ന്‍റെ ഭാ​​​ര്യാ​​​പി​​​താ​​​വി​​​ന്‍റെ പേ​​​രി​​​ലു​​​ള്ളതാണ് ഈ അ​​​ന​​​ധി​​​കൃ​​​ത ത​​​ട​​​യ​​​ണ പി.​​​വി.​ അ​​​ൻ​​​വ​​​റി​​​ന്‍റെ വാ​​​ട്ട​​​ർ തീം ​​​പാ​​​ർ​​​ക്കിൽ വെ​​​ള്ളം എ​​​ത്തിക്കാൻ നിർമിച്ചതായിരുന്നു .

അ​​​ൻ​​​വ​​​റി​​​ന്‍റെ വാ​​​ട്ട​​​ർ തീം​​പാ​​​ർ​​​ക്ക് പ​​​രി​​​സ്ഥി​​​തി ദു​​​ർ​​​ബ​​​ല പ്ര​​​ദേ​​​ശ​​​ത്താ​​​ണെ​​​ന്നു മ​​​ല​​​പ്പു​​​റം ക​​​ള​​​ക്ട​​​ർ നേ​​​ര​​​ത്തെ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

Leave A Reply