ബോട്ടില്‍നിന്ന് വീണ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു

അമ്പലപ്പുഴ: ബോട്ടില്‍നിന്ന് വീണ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. പുറക്കാട് പഞ്ചായത്ത് ഓഫീസ് വാര്‍ഡില്‍ പുത്തന്‍ പറന്പില്‍ പരേതനായ ഗോപാലന്‍ – പങ്കജാക്ഷി ദന്പതികളുടെ മകന്‍ സുധീന്ദ്രനാ(സുനില്‍-44)ണ് മരിച്ചത്.

മത്സ്യബന്ധനത്തിന് പോകാനായി സാധനങ്ങള്‍ കയറ്റുന്നതിനിടെ വെള്ളത്തില്‍ വീഴുകയാ യിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ വെള്ളത്തില്‍ വീണ സുനിലിനെ ഏറെ തെരച്ചി ലിനൊടുവില്‍ പുലര്‍ച്ചെയാണ് കണ്ടെത്തിയത്.

Leave A Reply