ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊട്ടാരക്കര: ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  പാറവിള വീട്ടില്‍ പരേതനായ രാമചന്ദ്രന്റെ ഭാര്യ വിജയകുമാരി (47)യെയാണ് ഇന്നലെ രാവിലെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അയല്‍വീട്ടുകാരാണ് കണ്ടത്. ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു.

Leave A Reply