എംഎല്‍എ പ്രതിഭ കോൺഗ്രസിലേക്ക്; വാർത്ത തള്ളി എംഎല്‍എ

കായംകുളം എംഎല്‍എ പ്രതിഭ കോൺഗ്രസിലേക്ക് എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന വാർത്തകൾ നിഷേധിച്ച് എംഎൽഎ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വ്യാജ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത്‌കൊണ്ട് ‘ആഹാ ഇതെപ്പോ ?? എന്തോന്നടേ’ എന്ന കുറിപ്പോടെയാണ് എംഎൽഎ വ്യാജവാർത്ത തള്ളിയത്.

ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്വന്തം മണ്ഡലത്തിലെ ആശുപത്രി വികസനത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി പ്രതിഭാ കമന്റ് ചെയ്ത സംഭവത്തില്‍ എം.എല്‍.എയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. എംഎൽഎ തിരിച്ചു പ്രതികരിക്കുകയും ചെയ്തതിരുന്നു. തുടർന്നാണ് കോൺഗ്രസിലേക്ക് ചേക്കേറുന്നു എന്ന തരത്തിലുള്ള വാർത്തകൾ പരന്നത്.

Leave A Reply