പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ മേയ് 16 വരെ

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ മേയ് 16 വ്യാഴാഴ്ചവരെ സ്വീകരിക്കും. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ അന്തിമമായി സമര്‍പ്പിച്ചശേഷം ഏതെങ്കിലുംതരത്തിലുളള തെറ്റുകള്‍ കണ്ടെത്തിയാല്‍ വിവരം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും നല്‍കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറിയിച്ച് തിരുത്താവുന്നതാണ്.

വി.എച്ച്.എസ്.ഇ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് www.vhscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധരേഖകള്‍ സഹിതം വെരിഫിക്കേഷനായി അടുത്തുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നല്‍കി അക്‌നോളജ്‌മെന്റ് കൈപ്പറ്റണം. ഒറ്റ അപേക്ഷയില്‍ എല്ലാ ജില്ലയിലെ സ്‌കൂളുകളിലേക്കും മുന്‍ഗണനാക്രമത്തില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

Leave A Reply